കുവൈറ്റിൽ സിവിൽ ഐഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ഉടന്‍ ആരംഭിക്കും. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം നേരത്തേ കാര്‍ഡുകള്‍ വീട്ടില്‍ വിതരണം ചെയ്യുന്ന സേവനം ഉണ്ടായിരുന്നു.
എന്നാൽ സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഇത് നിർത്തി വയ്ക്കുകയായിരുന്നു. ഈ സേവനം പുനരാരംഭിക്കുന്നതോടെ വിദേശികള്‍ക്ക് അവരുടെ താമസ സ്ഥലത്തേക്ക് നേരിട്ട് സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭ്യമായി തുടങ്ങും.