യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ തായ്‌വാന്‍ – ചൈന തര്‍ക്കവും ലോകത്തിന് തലവേദനയാകുന്നു. തായ്‌വാന്‍ സ്വാതന്ത്യം പ്രഖ്യാപിക്കുകയാണെങ്കില്‍ യുദ്ധത്തിനുപോലും തയ്യാറാകുമെന്ന പ്രകോപനവുമായി ചൈന രംഗത്തുവന്നു.
സിംഗപ്പൂരില്‍ വെച്ച് നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രി വെയ് ഫെന്‍ഗെയുടേതാണ് പ്രതികരണം.. യു.എസിന്റെ പ്രതിരോധ വകുപ്പ് മന്ത്രി ലോയ്ഡ് ഓസ്റ്റിനോടായിരുന്നു ചൈന നിലപാട് അറിയിച്ചത്. തായ്‌വാന്റെ സ്വാതന്ത്യ പ്രഖ്യാപനത്തെ തകര്‍ക്കുമെന്നും നാടിന്റെ ‘ഐക്യം’ നിലനിര്‍ത്തുമെന്നുമാണ് ചൈനയുടെ വാദം. ഇതിനായി എന്ത് വിലകൊടുക്കാനും തയ്യാറാണെന്ന് ചൈന സൂചിപ്പിച്ചു.
തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും തായ്‌വാനെ ഉപയോഗിച്ച് ചൈനയെ നേരിടാമെന്ന മോഹം നിലനില്‍ക്കില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തായ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കുളള താക്കീതുകൂടിയായി ചൈനയുടെ നിലപാട്. തായ്‌വാനിലെ ജനാധിപത്യ സ്വയം ഭരണ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുമെന്നാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള അധിനിവേശ ഭീഷണി.