മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യത്തിന് അര്‍ഹത

Date:

Share post:

മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് മിശ്രവിവാഹിതരുടെ മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് വിധി.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പണിയ സമുദായത്തിലെ അംഗമാണ് ഹര്‍ജിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ അമ്മ. അച്ഛന്‍ ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗാംഗവുമാണ്. ഹർജിക്കാരി ജാതി സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷ തൃശ്ശൂര്‍ തഹസില്‍ദാര്‍ നിരസിക്കുകയായിരുന്നു. ബികോം ബിരുദ വിദ്യാര്‍ത്ഥിനിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.

പണിയ സമുദായത്തില്‍ നിന്ന് അകന്നുകഴിയുകയാണ് എന്ന ന്യായമുയര്‍ത്തിയാണ് അപേക്ഷ തഹസില്‍ദാര്‍ തള്ളിയത്. എന്നാൽജനനം മുതല്‍ പണിയ കോളനിയിലാണ് താമസമെന്നും സര്‍ക്കാര്‍ പണിയ സമുദായത്തിന് നല്‍കിയ സഹായത്തോടെയാണ് വീട് വെച്ചതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. സാമൂഹിക പശ്ചാത്തലം സംബന്ധിച്ച അന്വേഷണം നടത്തിയ കിര്‍ത്താഡ്‌സ് വിദ്യാര്‍ത്ഥിനിക്ക് എതിരായ റിപ്പോര്‍ട്ടാണ് നല്‍കിയത്.കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ട് തള്ളിയ കോടതി ഹര്‍ജിക്കാരിയുടെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാനും നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...