സൈബർ ഇടങ്ങളിലെ പരാതി വേ​ഗം അറിയിക്കാം: കാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

Date:

Share post:

ലോക സുരക്ഷിത ഇൻ്റർനെറ്റ് ദിനത്തോടനുബന്ധിച്ച് പ്രത്യേക കാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെ കുട്ടികൾക്ക് സൈബർ ഭീഷണിയെ കുറിച്ച് ബന്ധപ്പെട്ട പരാതികൾ അധികാരികൾക്ക് എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് കാമ്പയിനിൽ വ്യക്തമാക്കുന്നു.

രക്ഷിതാക്കൾക്കും കുട്ടികൾക്കും സൈബർ കുറ്റകൃത്യങ്ങൾ നിരവധി മാർഗങ്ങൾ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. ഹോട്ട്‌ലൈൻ (116111) വഴിയും, കുട്ടികളുടെ സംരക്ഷണത്തിനായുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് (www.moi-cpc.gov.ae) മുഖേനയും, ഇ-മെയിൽ ([email protected])വഴിയും പരാതി അറിയിക്കാം.

ഹേമയതി ആപ്ലിക്കേഷൻ വഴിയോ അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ചോ ഇത്തരത്തിലുള്ള സൈബർ ഭീഷണിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ട്. ‘നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ ഇൻ്റർനെറ്റിനായി ഒരുമിച്ച്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...