പാചകക്കാരനായ അച്ഛന്റെ സ്വപ്നം സഫലമാക്കി മകൾ; പ്ര​ഗ്യയുടെ നേട്ടത്തിന് കയ്യടിച്ച് സുപ്രീം കോടതി ജഡ്ജിമാർ

Date:

Share post:

കഠിനാധ്വാനമാണ് വിജയത്തിലേയ്ക്കുള്ള വഴി എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് നിയമവിദ്യാർത്ഥിയായ പ്രഗ്യ (25). തന്റെ സ്വപ്നങ്ങൾ നേടുന്നതിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതിരുന്ന പ്ര​ഗ്യയെ തേടിയെത്തിയത് അമേരിക്കയിലെ വിഖ്യാതമായ സ്ഥാപനങ്ങളിൽ നിന്നും ഉപരിപഠനത്തിനുള്ള ക്ഷണമാണ്. ഇതോടെ സുപ്രീം കോടതി ജഡ്ജിമാർ ഒത്തൊരുമിച്ച് പ്ര​ഗ്യയെ ആദരിക്കുകയും ചെയ്തു.

തനിക്ക് സാധിക്കാതെ പോയ ആ​ഗ്രഹങ്ങൾ മകളിലൂടെ നേടിയെടുത്തിരിക്കുകയാണ് പ്ര​ഗ്യയുടെ അച്ഛനായ അജയ്കുമാർ സമൽ. സുപ്രീം കോടതി ജഡ്ജിയുടെ വീട്ടിലെ പാചകക്കാരനായ സമലിന്റെ മനസിൽ മകളുടെ നല്ല ഭാവി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുവേണ്ടി സാധിക്കുന്നതെല്ലാം ആ അച്ഛൻ ചെയ്തു. നിയമവിദ്യാർത്ഥിയായ പ്ര​ഗ്യ ഡൽഹി സർവകലാശാലയിലെ ബികോം പഠനശേഷം അമിറ്റി സർവകലാശാലയിൽ നിന്ന് സ്വർണമെഡലോടെയാണ് എൽഎൽബി നേടിയെടുത്തത്.

ഇതോടെയാണ് എൽഎൽഎമ്മിനായി ലോകത്തിലെ മുൻനിര സ്ഥാപനങ്ങളിൽ നിന്നും പ്ര​ഗ്യയ്ക്ക് ക്ഷണമെത്തിയത്. കൊളംബിയ ലോ സ്‌കൂൾ, പെൻസിൽവേനിയ സർവകലാശാലയിലെ കെയറി ലോ സ്കൂ‌ൾ, ഷിക്കാഗോ ലോ സ്കൂൾ, ന്യൂയോർക്ക് സർവകലാശാല, ബെർക്കിലി ലോ, മിഷിഗൻ ലോ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രവേശനത്തിനായി ക്ഷണം ലഭിച്ചത്. തുടർന്നാണ് പ്ര​ഗ്യയെ ആദരിക്കാൻ സുപ്രീം കോടതിയിലെ ജഡ്ജിമാർ തീരുമാനിച്ചത്.

മാതാപിതാക്കൾക്കൊപ്പം കോടതിയിലെ സ്വീകരണ മുറിയിലേയ്ക്ക് കടന്നുവന്ന പ്ര​ഗ്യയെ എഴുന്നേറ്റ് നിന്നാണ് ചീഫ് ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള ജഡ്ജിമാർ സ്വീകരിച്ചത്. പ്ര​ഗ്യയെ അഭിനന്ദിച്ചതോടൊപ്പം മാതാപിതാക്കളെ പൊന്നാടയണിയിച്ച് അവർ ആദരിക്കുകയും ചെയ്തു. മാത്രമല്ല, മുൻപോട്ടുള്ള ജീവിതത്തിൽ അറിവ് പകരുന്നതിനായി പ്രഗ്യയ്ക്ക് ജഡ്‌ജിമാരുടെ കയ്യൊപ്പോടെ ഭരണഘടനയുമായി ബന്ധപ്പെട്ട 3 പുസ്തകങ്ങളും സമ്മാനിച്ചു. മകളുടെ നേട്ടത്തിൽ അഭിമാനിക്കുകയാണ് ഇപ്പോൾ ഈ മാതാപിതാക്കൾ.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...