സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമൻ്റുമായി എത്തിയ വിമര്ശകന് മറുപടിയുമായി നടൻ സലിം കുമാറിൻ്റെ മകനും യുവതാരവുമായ ചന്തു സലീം. കഴിഞ്ഞ ദിവസം ലൊക്കേഷനിലെത്തിയ മമ്മൂട്ടി ചന്തു ഉൾപ്പടെ യുവതാരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രത്തിനാണ് പരിഹാസ കമൻ്റെത്തിയത്.
“സലിം കുമാറിൻ്റെ മകന് മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്” എന്നായിരുന്നു ഒരാളുടെ കമൻ്റ്. ഇതിന് ‘ഓക്കെ ഡാ’ എന്നാണ് ചന്തുവിൻ്റ മറുപടി എത്തിയത്. ചന്തുവിനെ പരിഹസിച്ചു കമൻ്റ് ഇട്ടയാള്‍ക്ക് തക്ക മറുപടിയുമായി പ്രേക്ഷകരും രംഗത്തെത്തി.
“ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛൻ്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും” എന്നാണ് ചന്തുവിന് പിന്തുണയുമായി എത്തിയ ഒരു ആരാധൻ പറയുന്നത്.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ശ്രദ്ധേമയമായ വേഷമായിരുന്നു ചന്തുവിൻ്റേത്. ദുല്‍ഖര്‍ സല്‍മാൻ്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രത്തിൻ്റെ
ലൊക്കേഷനിലാണ് ചന്തു ഇപ്പോഴുളളത്. സിനിമയിലെ പ്രധാന വേഷങ്ങളിലൊന്നാണ് ചന്തുവിനുളളത്.