ചന്ദ്രയാൻ 3 റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ISRO. ഐഎസ്ആർഒയുടെ കുഞ്ഞൻ റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നത്. റോവറിന്റെ പിൻചക്രങ്ങളിൽ ഐഎസ്ആർഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്.
ആഗസ്റ്റ് 23ന് രാത്രി തന്നെ ലാൻഡർ വാതിൽ തുറക്കുകയും 24ന് പുലർച്ചെ റോവർ ചന്ദ്രോപരിതലം തൊടുകയും ചെയ്തെങ്കിലും ദൃശ്യങ്ങൾ ഇസ്രൊ ഇപ്പോഴാണ് പുറത്തുവിടുന്നത്. റോവറിന്റെ പിൻ ചക്രങ്ങളിലെ മുദ്രകളും വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവർ ഐഎസ്ആർഒയുടേതായി.
ചന്ദ്രോപരിതലത്തിലെ നേർത്ത പൊടിമണ്ണിൽ ഇന്ത്യൻ മുദ്ര പതിയുന്നതും ദൃശ്യങ്ങളിൽ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യൻ മുദ്ര പതിച്ച ശേഷം റോവർ നിൽക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആർ.ഒ. അറിയിച്ചത്. ‘റോവർ ലാൻഡറിൽനിന്ന് പുറത്തിറങ്ങിയെന്നും ഇന്ത്യ ചന്ദ്രനിലൂടെ നടന്നു’ എന്നും എക്‌സിൽ കുറിപ്പിട്ടു. ഇന്നാണ് റോവർ പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടിരിക്കുന്നത്. ‘ഇങ്ങനെയാണ് ചന്ദ്രയാൻ 3ന്റെ റോവർ ലാൻഡറിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ഐഎസ്ആർഒ ട്വീറ്റ് ചെയ്തത്.
Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023