യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഹ്യൂമിഡിറ്റിയ്ക്കും പൊടികാറ്റിനും സാധ്യതയുണ്ട്. അബുദാബിയിൽ 22 – 35 ഡിഗ്രി സെൽഷ്യസിനിടയിലും ദുബായിൽ 24 – 35 ഡിഗ്രി സെൽഷ്യസിനിടയിലുമായിരിക്കും പരമാവധി താപനില അനുഭവപ്പെടുക.