ആപ്പിളിൻ്റെ ഐഫോണുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, വിഷൻ പ്രോ ഹെഡ്‌സെറ്റുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിൻ്റെ (സിഇആർടി-ഇൻ) സുരക്ഷാ ഉപദേശം. ഇവയ്ക്കെല്ലാം ‘ഉയർന്ന അപകടസാധ്യത’ ഉണ്ടെന്നാണു മുന്നറിയിപ്പ്. ആപ്പിളിന്റെ വിവിധ ഉപകരണങ്ങളിലെ ‘റിമോട്ട് കോഡ് എക്‌സിക്യൂഷൻ’ സംവിധാനവുമായി ബന്ധപ്പെട്ടാണു മുന്നറിയിപ്പ്.
17.4.1-ന് മുമ്പുള്ള Apple Safari പതിപ്പുകൾ, 13.6.6-ന് മുമ്പുള്ള Apple macOS Ventura പതിപ്പുകൾ, 14.4.1-ന് മുമ്പുള്ള Apple macOS Sonoma പതിപ്പുകൾ, 1.1.1-ന് മുമ്പുള്ള Apple visionOS പതിപ്പുകൾ എന്നിവയുൾപ്പെടെ, 17.4.1-ന് മുമ്പുള്ള Apple iOS, iPadOS പതിപ്പുകൾ, 16.7.7-ന് മുമ്പുള്ള Apple iOS, iPadOS പതിപ്പുകൾ ആപ്പിൾ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ശ്രേണിയിലാണ് അപകടസാധ്യത.
ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അപകടസാധ്യത തുടരുമെന്ന് അറിയിപ്പിൽ പറയുന്നു. മാക്ബുക് ഉപയോക്താക്കളോടും അവരുടെ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.