അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര അന്വേഷണം

Date:

Share post:

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സര്‍ക്കാര്‍. കമ്പനികാര്യ മന്ത്രാലയം അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളും പരിശോധിക്കും. ഇന്ത്യൻ കമ്പനീസ് ആക്ട് സെക്ഷൻ 206 പ്രകാരമായിരിക്കും പ്രാഥമിക അന്വേഷണം. കഴിഞ്ഞ വർഷങ്ങളിൽ സർക്കാരിൽ സമർപ്പിച്ചിട്ടുള്ള എല്ലാ രേഖകളും അന്വേഷണവിധേയമാക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി രണ്ടിന് പരിശോധനകൾ തുടങ്ങിയെന്നാണ് വിവരം. സർക്കാരിൽ സമർപ്പിച്ച അക്കൗണ്ട് ബുക്കുകൾ, ബാലൻസ് ഷീറ്റുകൾ, കടപ്പത്രങ്ങൾ തുടങ്ങിയ സാമ്പത്തിക രേഖകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നത്.

ഡയറക്ടർ ജനറൽ ഓഫ് കോർപറേറ്റ് അഫയേഴ്സ് അന്വേഷണം തുടങ്ങിയതായും കേന്ദ്ര മന്ത്രാലയം ഇത് സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും സംഭവത്തെ കുറിച്ച് അറിയുന്ന കേന്ദ്ര ഉദ്യോഗസ്ഥൻ വിശദീകരിച്ചതായാണ് റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്. അദാനി ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഭരണരീതികളെ കുറിച്ചും അന്വേഷണമുണ്ടാകും. അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികൾ നടത്തിയ മീറ്റിങ്ങുകളുടെ മിനിട്സ് അടക്കമുള്ള നിർണായക രേഖകൾ പരിശോധിക്കാനും സെക്ഷൻ 206 പ്രകാരം നിയമസാധുതയുണ്ട്.

കൂടാതെ അദാനി ഗ്രൂപ്പ് ഓഹരികളിലെ തിരിമറി ആരോപണങ്ങൾ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണമെന്നും സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും ഇന്നലെയും തടസ്സപ്പെട്ടു. രാജ്യസഭ നിർത്തിവയ്ക്കുന്ന അറിയിപ്പിനിടെ സഭയുടെ നടുത്തളത്തിലിറങ്ങിയ എംപിമാർക്കെതിരെ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ മുന്നറിയിപ്പു നൽകുകയും ചെയ്തു. കേരളത്തിൽ നിന്നുള്ളവർ എംപിമാരടക്കം നിരവധി പേർ ഇരുസഭകളിലും വിഷയം ചർച്ച ചെയ്യാൻ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും ഇരു സഭാധ്യക്ഷന്മാരും അവ തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...