സിബിഎസ്ഇ പത്ത് , പ്ളസ് ടു പരീക്ഷാ ഫലങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. എല്ലാ കേന്ദ്രങ്ങളിൽ നിന്നും മൂല്യനിർണ്ണയ ഷീറ്റുകൾ ലഭിച്ചിട്ടില്ലെന്നും മാർക്ക് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ വൈകുകയാണെന്നുമാണ് അറിയിപ്പ്.
വടക്കുകിഴക്കൻ ഇന്ത്യയിലുടനീളമുണ്ടായ വെള്ളപ്പൊക്കമാണ് പ്രധാന പ്രതിസന്ധി സൃഷ്ടിച്ചത്. നിരവധി നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത വെളളപ്പൊക്കം മൂല്യ നിര്‍ണയത്തേയും സാരമായി ബാധിച്ചു. അസം പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് വിമാനമാർഗം ഉത്തരക്കടലാസുകൾ സിബിഎസ്ഇക്ക് ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിന് പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മൂല്യനിര്‍ണയും പൂര്‍ത്തിയാക്കാന്‍ ഇനിയും പത്ത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ രണ്ട് ടേമുകളിലായാണ് പത്താം ക്ലാസ് പരീക്ഷ ഇത്തവണ നടന്നത്. 30 ശതമാനം മാർക്കാണ് ജയിക്കാൻ വേണ്ടത്. ഏകദേശം 21 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. അതേസമയം മിക്ക സംസ്ഥാന ബോര്‍ഡുകളും ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. സിബിഎസ്ഇ ഫലം വൈകുന്നത് തുടര്‍ അഡ്മിഷനുകളെ ബാധിക്കുമോയെന്ന ആശങ്കയും വിദ്യാര്‍ത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ട്.