ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ഹൗളിങ് ഉണ്ടായത് മനഃപൂർവമല്ലെന്ന് മൈക്ക് ഉടമ രഞ്ജിത്ത്.’കെ സുധാകരൻ പ്രസംഗിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും മുഖ്യമന്ത്രി പ്രസംഗിക്കാനായി എത്തി. അപ്പോഴെക്കും ചാനലുകാരും ഫോട്ടോഗ്രാഫർമാരും ഇടിച്ചുകയറി. ആ സമയത്ത് ഒരു ക്യാമറാമാന്റെ ബാഗ് കൺസോളിലോട്ട് വീണു. അങ്ങനെ അതിന്റെ ശബ്ദം ഫുൾ ആയപ്പോഴാണ് ഹൗളിങ് സംഭവിച്ചത്. പത്തുസെക്കൻഡിൽ പ്രശ്‌നം പരിഹരിച്ചു’- രഞ്ജിത്ത് പറഞ്ഞു.
‘ ആസമയത്ത് മൈക്ക് ഓപ്പറേറ്ററായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്നലെ കൺന്റോൺമെന്റ് സിഐ വിളിച്ചു വരുത്തി മൊഴിയെടുത്തു. അതിനു ഉപയോഗിച്ച് മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹൗളിങ് ഇത്ര വലിയ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മൻമോഹൻസിങ്, രാഹുൽ ഗാന്ധിയുടെ അടക്കം പരിപാടിയിൽ ഞാൻ മൈക്ക് നൽകിയിട്ടുണ്ട്’- രഞ്ജിത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുക്കുന്നതിനിടെ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസ് എടുത്തിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ മൈക്ക് പ്രവർത്തിപ്പിച്ചെന്നും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.