ഹജ്ജ് സീസണിൽ തീർഥാടകർ സഞ്ചരിക്കുന്ന ബസുകളിലെ ഡ്രൈവർമാർക്ക് വർക്ക് പെർമിറ്റ് കാർഡ് ഉണ്ടായിരിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഇലക്ട്രോണിക് ട്രാൻസ്പോർട്ട് പോർട്ടൽ വഴിയാണ് വർക്ക് പെർമിറ്റ് നേടേണ്ടത്. കൂടാതെ വാഹനങ്ങൾക്ക് ഓപറേറ്റിങ് കാർഡും നിർബന്ധമാണെന്ന് പൊതുഗതാഗത അതോറിറ്റി കൂട്ടിച്ചേർത്തു.
അതേസമയം ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ ബസ് കമ്പനികൾ കർശനമായി പാലിച്ചിരിക്കണം. കൂടാതെ പുണ്യസ്ഥലങ്ങളിൽ തീർഥാടകരെ എത്തിക്കുന്നതിന് ഹജ്ജ്, ഉംറ മന്ത്രാലയത്തിൽ നിന്നുള്ള അനുമതിയും നേടേണ്ടത് നിർബന്ധമാണ്. നിയമ ലംഘനങ്ങളും പിഴകളും ചുമത്തുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ലൈസൻസ് അടക്കമുള്ള പ്രാധാനപ്പെട്ട രേഖകൾ കൈവശം വെക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അതോറിറ്റി വ്യക്തമാക്കി.