നേട്ടങ്ങളുമായി ബുർജീൽ, പുതിയ ആശുപത്രിയും ഡേ സർജറി സെന്ററുകളും ഉടൻ 

Date:

Share post:

മികച്ച വളർച്ച രേഖപ്പെടുത്തി അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മധ്യപൂർവദേശത്തെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 31ന് അവസാനിച്ച 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്‍റെ വരുമാനം 15.6% വർധിച്ച് 4.5 ബില്യൻ ദിർഹമായി വർധിച്ചിട്ടുണ്ട്.

ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്‌സ് വളർച്ചാ ആസ്തികൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണമേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ദുബായിൽ ഒരു ആശുപത്രിയും അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ ഡേ സർജറി സെന്‍ററുകളും അബുദാബിയിൽ ഒരു മെഡിക്കൽ സെന്‍ററും തുറക്കാനാണ് ബുർജീലിന്റെ പദ്ധതി.

റിയാദിൽ രണ്ട് പ്രത്യേക ഡേ സർജറി സെന്‍ററുകൾ ആരംഭിക്കുന്നതും ബുർജീലിന്റെ അടുത്ത രണ്ടു വർഷത്തെ സൗദി പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ അർബുദ രോഗ പരിചരണം, ട്രാൻസ്പ്ലാന്‍റ്, ഫീറ്റൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, ന്യൂറോ സയൻസ്, റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സങ്കീർണ്ണ സേവനങ്ങൾ ലഭ്യമാക്കുന്നതിലുള്ള പരിഗണ തുടരുമെന്നും ഡോ. ഷംഷീർ പറഞ്ഞു. ബുർജീൽ ഹോൾഡിങ്‌സിന്റെ ശ്രദ്ധേയമായ പുരോഗതിയുടെ മറ്റൊരു വർഷമാണ് 2023 എന്നും നൂതന സാങ്കേതികവിദ്യയിലും വിദഗ്ധരായ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിലും നിക്ഷേപം തുടരുമെന്നും ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘അതിരുവിട്ട ഭൂതകാല സ്നേഹം അപകടകരം, ഗൃഹാതുരത്വം വ്യക്തിപരമായ അനുഭവം’; ജോർജി ഗോഡ്‌സ്‌പോഡിനോവ്

അതിരുവിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്‌കാര ജേതാവ് ജോർജി ഗോഡ്‌സ്‌പോഡിനോവ്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന 'ഫ്രം നാച്ചുറൽ നോവൽ ടു...

യുഎഇയിൽ സ്വർണവില കുറയുകയാണോ? ഇന്ന് കുറഞ്ഞത് ഗ്രാമിന് രണ്ട് ദിർഹം

യുഎഇയിൽ സ്വർണവില കുറയുന്നു. ഇന്ന് കുറഞ്ഞത് ​ഗ്രാമിന് രണ്ട് ദിർഹമാണ്. രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1.75 ദിർഹം കുറഞ്ഞ് 323.5 ദിർഹമായി....

വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിൽ വാശിയേറിയ പ്രചാരണവുമായി മുന്നണികൾ

ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വയനാട്ടിലും ചേലക്കരയിലും വാശിയേറിയ പ്രചാരണം നടക്കുകയാണ്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോൾ മുന്നണികൾ ആവേശത്തിലാണ്. ഭരണ നേട്ടങ്ങൾ...

മധ്യപൂർവദേശത്തെ ഏറ്റവും മികച്ച കമ്പനി; പട്ടികയിൽ മുൻപന്തിയിൽ ഇടംനേടി ലുലു ഗ്രൂപ്പ്

മധ്യപൂർവദേശത്തെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടംനേടി ലുലു ഗ്രൂപ്പ്. ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് നേടിയത്....