കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ വാഹനത്തിൻ്റെ ബമ്പർ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ഇത് അർജുൻ്റെ ലോറിയുടെ ബമ്പർ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്പർ ലഭിച്ചിരിക്കുന്നത്. ബമ്പറിന് പുറമെ ഒരു ബാഗും കിട്ടിയിരുന്നു. എന്നാൽ, ബാഗ് അർജുന്റേതല്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
‘നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യം മുതൽ അവിടെ തിരയാൻ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ട്’ എന്നാണ് മനാഫ് പറഞ്ഞത്.