മുന്‍ ഇന്ത്യൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഹാരമണിയിച്ചതിന്റെ പേരിൽ വിവാഹം ചെയ്തു എന്ന ആരോപണം നേരിട്ട ബുധ്നി മെജാൻ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജാർഖണ്ഡിലെ ധന്‍ബാദിലെ പാഞ്ചേത്തിലായിരുന്നു അന്ത്യം. പാഞ്ചേത്തിൽ തന്നെയാണ് സംസ്കാരവും.
1959 ഡിസംബര്‍ 6ന് ദാമോദര്‍ നദിയിലെ ഡാം ഉദ്ഘാടനം ചെയ്യാന്‍ നെഹ്റു എത്തിയപ്പോൾ ബുധ്നി മാലയിട്ട് സ്വീകരിക്കുകയും നെഹ്റു ആ മാല ബുധ്നിക്ക് തിരിച്ച് ഇട്ടുനല്‍കുകയും ചെയ്തിരുന്നു. നെഹ്റുവും ബുധ്നിയും ചേര്‍ന്നായിരുന്നു ഡാം ഇന്ത്യയ്ക്ക് സമര്‍പ്പിച്ചത്.
എന്നാല്‍ നെഹ്റുവിന് മാലയിട്ടത് ചൂണ്ടിക്കാട്ടി സാന്താള്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട ബുധ്നിയെ ഊരുവിലക്കി. ബുധ്നിയുടെ ജീവിതം അറിഞ്ഞ രാജീവ് ഗാന്ധി പിന്നീട് ദാമോദര്‍വാലി കോര്‍പറേഷനില്‍ അവർക്ക് ജോലി നല്‍കുകയും ചെയ്തു.