സ്വർണത്തിന് വില കുറയും, കാർഷിക മേഖലയ്ക്ക് ഊന്നൽ; ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

Date:

Share post:

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു തുടങ്ങി. 11 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. പാവപ്പെട്ടവർ, ചെറുപ്പക്കാർ, വനിതകൾ, കർഷകർ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റ്. കാർഷിക മേഖലയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ സാമ്പത്തിക രംഗം വളർച്ചയിലെന്ന് ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും പരിഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മേഖലയിലും അധിക തൊഴിൽ നൽകും. സ്ത്രീകൾക്ക് പ്രത്യേക നൈപുണ്യ പദ്ധതി, തൊഴിലില്ലായ്മ‌ പരിഹരിക്കാൻ പ്രത്യേക നടപടി, 20 ലക്ഷ്യം യുവാക്കൾക്ക് പരിശീലനം നൽകും. വിദ്യാഭ്യാസ ലോണിന് വായ്‌പയ്ക്ക് യോഗ്യതയില്ലാത്തവർക്കും സഹായം നൽകും. 5 വർഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാർക്ക് നൈപുണ്യ പരിശീലനം നൽകും. ഗവേഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

• എല്ലാ മേഖലയിലും അധിക തൊഴിൽ
• 20 ലക്ഷം യുവാക്കൾക്ക് പരിശീലനം
• സ്ത്രീകൾക്ക് പ്രത്യേക നൈപുണ്യ പദ്ധതി
• കാൻസറിനുള്ള 3 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
• മൊബൈൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
• സ്വർണത്തിനും വെള്ളിക്കും വില കുറയും
• പ്ലാസ്റ്റിക്കിന്റെ വില കൂടും
• വിദ്യാഭ്യാസ ലോണിന് വായ്‌പയ്ക്ക് യോഗ്യതയില്ലാത്തവർക്കും സഹായം
• ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി
• ഇന്ത്യ പോസ്റ്റ് പെയ്മെൻ്റ് ബാങ്കിൻ്റെ 100 ശാഖകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാപിക്കും
• മുദ്രലോൺ 20 ലക്ഷമാക്കി ഉയർത്തി. മുദ്ര ലോൺ കൃത്യമായി
• തിരിച്ചടക്കുന്നവരെ തരുൺ വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ സഹായം
• ഒരു കോടി ചെറുപ്പക്കാർക്ക് ഇൻ്റേൺഷിപ്പ്. ഇൻ്റേൺഷിപ്പ് ചെയ്യുന്നവർക്ക് 5000 രൂപ പ്രതിമാസം
• പി.എം ആവാസ് യോജനയിൽ 3 കോടി വീടുകൾ
• 400 ജില്ലകളിൽ വിള സർവേ മൂന്ന് വർഷത്തിനുള്ളിൽ
• ചെറുകിട വ്യവസായികൾക്ക് വായ്പ വർധിപ്പിക്കും
• പുതിയ ചെറുകിട സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...