കുഞ്ഞു സ്വപ്നം പൂവണിഞ്ഞു: മൂന്ന് വയസ്സിൽ അബുദാബി പൊലീസായി

Date:

Share post:

കുട്ടിക്കാലത്ത് പലരും ചോദിക്കും വലുതാകുമ്പോൾ ആരാകാനാണ് ആ​ഗ്രഹമെന്ന്? തൊണ്ണൂറു ശതമാനം ആൺകുട്ടികളും പറയുന്ന ആ​ഗ്രഹമാണ് പൊലീസാകാനാണ് ആ​ഗ്രഹമെന്ന്. പൊലീസാകണം എന്ന് ആ​ഗ്രഹമുള്ള മൂന്ന് വയസ്സുകാരന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് അബുദാബി പോലീസിലെ ട്രാഫിക് അവേർനെസ് ആൻഡ് എജുക്കേഷൻ സംഘം.

മെയ്ക്ക് എ വിഷ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുട്ടിക്കായി ആദ്യം പോലീസ് യൂണിഫോം തയ്യാറാക്കി. പിന്നീട് നടന്നത് മൂന്ന് വയസ്സുകാരന്റെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങൾ.

പട്രോളിങ് വാഹനത്തിൽ നഗരം ചുറ്റി, പോലീസ് ജോലികൾ നേരിട്ട് കാണാനും ഈ കൊച്ചു മിടുക്കന് അവസരം ലഭിച്ചു. സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ സി.ഇ.ഒ. ഹനി അൽ സുബൈദി അബുദാബി പോലീസിന് നന്ദിപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...