ഈ വർഷം ആദ്യപാദത്തിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയ വിദേശികളുടെ എണ്ണം 106 ആയെന്ന് കണക്കുകകൾ. നിക്ഷേപകരിൽ ആദ്യ ആറ് രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരും ഇടംപിടിച്ചു.
ഇന്ത്യയ്ക്ക് പുറമെ സിറിയ, ഇറാഖ്, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും സ്വദേശി പൌരൻമാരും പട്ടികയിൽ മുൻനിരയിലുണ്ട്. അതിനിടെ ഷാർജയിലെ റിയൽ എസ്‌റ്റേറ്റ് വ്യാപാരം ഈ വർഷം ആദ്യപകുതിയിൽ 35.6 ശതമാനം വർധിച്ച് 18.2 ബില്യൺ ദിർഹത്തിലെത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞവർഷം ഇതേകാലയളവിലെ 6592 ഇടപാടുകളെ അപേക്ഷിച്ച് 10,809 ഇടപാടുകളാണ് ഈ വർഷം നടന്നത്. ഇതിൽ 109 മേഖലകളിലായി 1932 ഇടപാടുകൾ നടത്തിയ ഷാർജ സിറ്റിയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc