നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് യാത്ര പുറപ്പെടാൻ ഒരുങ്ങിയ വിമാനം തിരിച്ചു വിളിച്ചു. റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനമാണ് അധികൃതർ തിരിച്ച് വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അധികൃതർക്ക് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.
രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ബെംഗളൂരു വിമാനത്തിലാണ് ബോംബ് ഭീക്ഷണി ഉയർന്നത്. വിമാനം റൺവേയിലേക്കു നീങ്ങിയ ശേഷമായിരുന്നു സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചയുടൻ യാത്രക്കാരെയും ലഗേജും വിമാനത്തിൽ നിന്നിറക്കി ബോംബ് സ്ക്വാഡ് വിദഗ്ധമായി പരിശോധിച്ചു. ബോംബ് സ്ക്വാഡിന്റെ വിദഗ്ധ പരിശോധന പൂർത്തിയാക്കിയതിന് ശേഷം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.