മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി

Date:

Share post:

മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീക്ഷണി കത്ത്‌ എത്തിയത്. പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് കത്തിലെ പരാമര്‍ശം. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്തിലെ പരാമർശം. ഇന്നലെയാണ് എഡിഎമ്മിന്റെ ഓഫീസില്‍ ഭീക്ഷണി കത്ത് ലഭിച്ചത്. ഇന്ന് തൃക്കാക്കര പൊലീസിന് കത്ത് കൈമാറുകയായിരുന്നു. പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് ഈ കത്ത് അയക്കുന്നതെന്നും കത്തില്‍ പറയുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നിരിക്കുന്നത് ആയതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...