അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അനിൽ ആന്റണിയുടെ ഈ വാക്കുകൾ. പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണ് യുവനേതാവിന്റെ പ്രതികരണം.
കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നു. കൊവിഡിന്റെ പേരിലും അഴിമതി നടത്തി.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ അഴിമതി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയെ മറയ്ക്കാൻ സർക്കാർ വർഗീയതയെ ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനിൽ ആന്റണി ആവശ്യപ്പെട്ടു.
#WATCH | In the last 7 years, Kerala has seen the biggest scams and scandals in its history. There is corruption, and communalism is increasing. There was a gold smuggling scam, where CM Office was used to smuggle gold….For the welfare of the people of the state, it is… pic.twitter.com/tza58Zj6J5
— ANI (@ANI) August 9, 2023