കേരളത്തിലെ ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്ന് പിരിഞ്ഞ് പോകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ദേശീയ നേതൃത്വം ഇടപെടാൻ ഒരുങ്ങുന്നു. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ കേരളത്തിലെത്തി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടും.
മലയാള സിനിമാ മേഖലയിൽ നിന്ന് ബിജെപിയിൽ ചേർന്ന നടൻ ഭീമന്‍ രഘുവും സംവിധായകരായ രാമസിംഹന്‍ എന്ന അലി അക്ബറും രാജസേനനും പിന്നീട് ബിജെപിയിൽ നിന്ന് രാജി വച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഒൻപത് വർഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ച് രാജ്യമാകെ ബിജെപി ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന സാഹചര്യത്തിലാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക്. കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പ്രമുഖരെ പാര്‍ട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങള്‍ക്കും ഇത് മൂലം തിരിച്ചടിയേറ്റിട്ടുണ്ട്. മാത്രമല്ല, മണിപ്പുര്‍ സംഘര്‍ഷം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയ്ക്കൊപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രതിബന്ധമായി.
അതേസമയം മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉൾപ്പെടെ പാര്‍ട്ടിയിലെത്തിയ പ്രമുഖരൊന്നും നിലവിൽ സജീവമല്ല. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. കൂടാതെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.ഗണേശനെ മാറ്റി കെ.സുഭാഷിന് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു.