‘ആധുനിക ദുബായിയുടെ ശിൽപ്പി’ക്ക് ഇന്ന് പിറന്നാൾ; 75-ന്റെ നിറവിൽ ഷെയ്ഖ് മുഹമ്മദ്

Date:

Share post:

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 75-ാം ജന്മദിനം. യുഎഇയുടെയും ദുബായിയുടെയും വളർച്ചയ്ക്കും പരിവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ്. തങ്ങളുടെ ഭരണാധിക്കാരിക്ക് ആശംസകൾ നേരുകയാണ് രാജ്യത്തെ പൗരന്മാരും പ്രവാസികളും.

17 വർഷത്തിനിടയിൽ രാജ്യത്തിന്റെ വളർച്ചയിൽ അദ്ദേഹം വഹിച്ച് പങ്ക് വളരെ വലുതാണ്. 1949 ജൂലൈ 15-ന് ആണ് അദ്ദേഹം ജനിക്കുന്നത്. ദുബായ് ക്രീക്കിന്റെ തീരത്തുള്ള ഷിന്ദഗയിലെ അൽ മക്തൂം കുടുംബ വസതിയിൽ ആയിരുന്നു കുട്ടിക്കാലം. നാലാം വയസിൽ അറബിക്കിലും ഇസ്‌ലാമിക പഠനത്തിലും പഠനം ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം വിദ്യാഭ്യാസം ആരംഭിച്ചു. തുടർന്ന് ആൽഡർഷോട്ടിലെ മോൺസ് ഓഫിസർ കേഡറ്റ് സ്കൂളിൽ പരിശീലനം നേടി. പിന്നീട് പൈലറ്റായി പരിശീലനം നേടുന്നതിനായി ഇറ്റലിയിലേക്ക് പോയി.

1971ൽ രാജ്യത്തിന്റെ ആദ്യത്തെ പ്രതിരോധമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ചുമതലയേറ്റു. ദുബായിയെ ഒരു വാണിജ്യ, വ്യാപാര കേന്ദ്രമായി മാറ്റുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1985-ൽ എമിറേറ്റ്സ് എയർലൈൻ സ്ഥാപിച്ചു. ഇതോടെ ദുബായ് പതിയെ രാജ്യാന്തര ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരുന്നു. 1990 ഒക്ടോബറിൽ ഷെയ്ഖ് റാഷിദ് മരിച്ചു. തുടർന്ന് മൂന്ന് മകൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അധികാരത്തിൽ വന്നു. ഷെയ്ഖ് മുഹമ്മദ് വിമാനത്താവളത്തിന്റെയും എണ്ണ വ്യവസായത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ജബൽ അലിയെയും ലയിപ്പിച്ച് ദുബായ് പോർട്ട് അതോറിറ്റി രൂപീകരിച്ചു.

ഭാവിയിലേക്കുള്ള കാര്യങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയിരുന്നത്. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ യുഗത്തിലേയും സാധ്യതകൾ പരിശോധിച്ചു പഠനം നടത്തി. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി മാറ്റാൻ 1999 മുതൽ അദ്ദേഹം ശ്രമങ്ങൾ ആരംഭിച്ചു. 2006-ൽ ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ ഷെയ്ഖ് മക്തൂം അന്തരിച്ചതിനെ തുടർന്നാണ് ഷെയ്ഖ് മുഹമ്മദ് ദുബായിയുടെ ഭരണാധികാരിയായത്.

പിന്നീട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുർജ് ഖലീഫ 2009-ൽ പൂർത്തിയാക്കി. കൂടാതെ ദുബായ് മാളും ദുബായ് മെട്രോയും ഉയർന്നു വന്നു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ യുഎഇയുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേയ്ക്ക് ദുബായ് അയച്ചു. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി വികസന പദ്ധതികളാണ് അദ്ദേഹം ദുബായിൽ നടപ്പിലാക്കിയത്. ആധുനിക ദുബായിയുടെ ശിൽപ്പിക്ക് പിറന്നാൾ ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...