കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

Date:

Share post:

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനും ആദ്യകാല പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് അന്ത്യം. ഇ.എം.എസ്സിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.

ബാലസംഘം സ്ഥാപക സെക്രട്ടറിയാണ് ബര്‍ലിന്‍ കുഞ്ഞന്തന്‍ നായര്‍. 1939 ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. 1943 ലെ കമ്യൂണിസ്‌റ്റ്‌ പാർടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. 1943 മേയ് 25ന് മുംബൈയിൽ നടന്ന ഒന്നാം പാർടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു അദ്ദേഹം. 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹിയിലെ പാർടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു. പിന്നീട് പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മിനൊപ്പം നിന്നു.

1958 ൽ റഷ്യയില്‍നിന്ന് മാർക്‌സിസം ലെനിനിസത്തിലും രാഷ്‌ട്രീയ മീമാംസയിലും ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 1965 ൽ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിൽ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെയാണ് അദ്ദേഹം ബർലിൻ കുഞ്ഞനന്തൻ നായര്‍എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്.

സ്കൂള്‍ കാലം മുതല്‍ക്ക് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു കുഞ്ഞനന്തന്‍ നായര്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളായ പി.കൃഷ്ണപിളള, എ.കെ ഗോപാലന്‍ എന്നിവരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇടയ്ക്ക് സി.പി.എമ്മിലെ തെറ്റായ നയങ്ങളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത് ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിന് കാരണമായി. 2005 മാര്‍ച്ചില്‍ 79-ാം വയസ്സില്‍ അദ്ദേഹം പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്തായി. എന്നാല്‍ അവസാന നാളുകളില്‍ സിപിെഎഎമ്മിനൊപ്പം നിലകൊളളുകയും, ഇടത് നിലപാടുകൾ വ്യക്തമാക്കുകയും അഭിപ്രായങ്ങൾ പ്രകടമാക്കുകയും ചെയ്തു.

സിഐഎയുടെ രഹസ്യ പദ്ധതികൾ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും എന്ന പുസ്‌തകം ഏറെ പ്രശ്‌സതമായി. ഒളിക്യാമറകൾ പറയാത്തത്, ആത്മകഥയായ പൊളിച്ചെഴുത്ത് എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളങ്കട അനന്തൻ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബർ 26 ന് കുഞ്ഞനന്തന്‍ നായരുടെ ജനനം. സരസ്വതിയമ്മയാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...