ബഹ്റിന് വനിത സുപ്രീം കൗൺസിലിന് 21 വയസ്സ്. ബഹ്റൈനിലെ സ്ത്രീകളുടെ ഉന്നമനത്തിനും വളർച്ചക്കുമായി രാജപത്നി സബീക്ക ബിൻത് ഇബ്രാഹിം അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം വിജയമെന്നും വിലയിരുത്തല്‍. സാമൂഹിക മേഖലകളില്‍ വനിതകൾക്ക് ഉത്തരവാദിങ്ങൾ ഏറ്റെടുക്കാന്‍ അവസരം ഒരുക്കുകയും അവരെ പ്രപ്തരാക്കുകയും ചെയ്യുന്ന ശ്രമങ്ങളാണ് വനിത സുപ്രീം കൗണ്‍സില്‍ ഏറ്റെടുക്കുന്നത്.
രണ്ട് പതിറ്റാണ്ടിനിടെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ്, നിയമ മേഖലകളിില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ വനിത സുപ്രീം കൗണ്‍സിലിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലാദ്യമായി പാര്‍ലമെന്‍റില്‍ ഒരു വനിത അധ്യക്ഷസ്ഥാനമേറ്റതും മന്ത്രി സഭയിലെ വനിതാ പ്രതിനിധ്യം ഉറപ്പാക്കിയതും കൗണ്‍സിന്‍റെ നേട്ടമായി. നിയമ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുെട തലപ്പത്തും വനിതകൾക്ക് അര്‍ഹമായ പ്രതിനിധ്യം ഉറപ്പിക്കാനായതും നേട്ടമാണ്.
സമൂഹത്തിലെ പ്രധാന ഇടങ്ങളില്‍ വനിതാ സാനിധ്യം ഉറപ്പിക്കാനായതോടെ രാജ്യത്തിന്‍റെ സാംസ്കാരിക വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കാനും സ്ത്രീസമൂഹത്തിനായി. പുരുഷന്‍മാരെപ്പോലെ പരിഗണിക്കപ്പെടുന്നതിനും ലിംഗ അസമത്വം ഒഴിവാക്കുന്നതിനും വനിത സുപ്രീം കൗണ്‍സില്‍ നിര്‍ണായപങ്ക് വഹിച്ചിട്ടുണ്ട്. പുരുഷന്‍മാരെപ്പോലെ ഡ്രൈവിംഗ് നടത്തുന്ന വനിതകൾ കൂടുതലുളള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്താനും ബഹ്റിന് കഴിഞ്ഞിട്ടുണ്ട്.
വീടകത്തളങ്ങളില്‍ തളയ്ക്കപ്പെടേണ്ടവരല്ല വനിതകളെന്നും സമൂഹിക അടിത്തറ വിപുലമാക്കാന്‍ ശ്കതമാക്കാന്‍ സ്ത്രീജനങ്ങളുടെ പങ്ക് അനിവാര്യമാണെന്നുമുളള കാഴ്ചപ്പാടിലാണ് വനിതാ സുപ്രീം കൗണ്‍സില്‍ തുടക്കമിട്ടത്. രണ്ട് പതിറ്റാണ്ട് പ്രവര്‍ത്തനം പിന്നിടുമ്പോൾ എല്ലാ മേഖലയും തങ്ങൾക്ക് വഴങ്ങുമെന്ന് ബോധ്യപ്പെടുത്താന്‍ ബഹ്റിന്‍ വനിതകൾക്ക് കഴിഞ്ഞതും വനിത സുപ്രീം കൗണ്‍സിലിന്‍റെ വിജയമാണ്.