അമ്മയെ കണ്ട സന്തോഷം പങ്കുവച്ച് നടന് ബാല. ഒരു വർഷത്തിന് ശേഷമാണ് ബാല അമ്മയെ കാണുന്നത്. ഭാര്യ എലിസബത്തിനൊപ്പമാണ് അമ്മയെ കാണാൻ ബാല ചെന്നൈയിൽ എത്തിയത്. ഫേസ്ബുക്കിൽ ബാല പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ. ‘‘ഒരുവര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ ചെന്നൈയിലേക്ക് പോവുന്നത്. വീട്ടില്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയാണ്. മുട്ടുവേദനകൊണ്ടാണ് അമ്മയ്ക്ക് ആശുപത്രിയിൽപോലും വരാൻ പറ്റാതിരുന്നത്. ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വന്നിരുന്നില്ലെങ്കില്‍ എന്റെ അമ്മയ്ക്ക് എന്നെ കാണാന്‍ പറ്റുമായിരുന്നില്ല.
അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സങ്കടമായിരുന്നു. കൂളിങ് ഗ്ലാസൊക്കെ വെച്ച് സ്റ്റൈലിഷായി ഞങ്ങള്‍ അമ്മയെ കാണാന്‍ പോവുകയാണ്. ജീവന് തിരികെ കിട്ടിയതിനും, എനിക്കും എലിസബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നു.’’–ബാല പറഞ്ഞു.
‘‘ഈ ദിവസം ഞാന്‍ അനുഭവിക്കുന്ന സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്റെ ചേച്ചിയെയും സഹോദരനേയുമെല്ലാം കാണാന്‍ പോവുന്നു. അമ്മയെ കാണുന്നു, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നു. ഇത്രയും കാലത്തിന് ശേഷമായാണ് അവര്‍ എന്നെ ജീവനോടെ കാണാന്‍ പോവുന്നത്. അതിന് ഞാന്‍ മലയാളികളോട് കടപ്പെട്ടിരിക്കുന്നു.’’–ബാലയുടെ വാക്കുകൾ.