പ്രവാസികൾ ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ വിസയിലേക്ക് മാറരുത്, വിലക്ക് ഏർപ്പെടുത്തണമെന്ന് ബഹ്‌റൈൻ എംപിമാരുടെ സമിതി 

Date:

Share post:

 

ടൂ​റി​സ്റ്റ് വി​സ​യി​ൽ ബ​ഹ്‌​റൈ​നി​ൽ എത്തി​യ​ശേ​ഷം പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ​വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തിന് വി​ല​ക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാ​രു​ടെ സ​മി​തി. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) പ്ര​വ​ർ​ത്ത​നവുമായി ബന്ധപ്പെട്ട് അ​ന്വേ​ഷി​ക്കു​ന്ന സ​മി​തി​യു​ടെ ശുപാ​ർ​ശ​ക​ളി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചത്. 39 ശി​പാ​ർ​ശ​ക​ളാ​ണ് മം​ദൂ​ഹ് അ​ൽ സാ​ലി​ഹ് ചെ​യ​ർ​മാ​നാ​യ സ​മി​തി മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​നോ​ട് പാ​ർ​ല​മെ​ന്റ് സെ​ഷ​നി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​യി ചൊ​വ്വാ​ഴ്ച എ​ത്താ​ൻ ആ​വ​ശ്യ​​​പ്പെ​ട്ടി​ട്ടു​ണ്ട്. കൂടാതെ മു​തി​ർ​ന്ന എ​ൽ.​എം.​ആ​ർ.​എ ഉ​ദ്യോ​ഗ​സ്ഥ​രേ​യും വി​ളി​പ്പി​ച്ചിട്ടുണ്ട്. 2019 മു​ത​ൽ 2023 ജൂ​ൺ​വ​രെ കാ​ല​യ​ള​വി​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ വ​ന്ന 85,246 പ്ര​വാ​സി​ക​ൾ​ക്ക് വി​സ മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. 2021ൽ 9424 ​വി​സ​ക​ളാണ് ഇത്തരത്തിൽ മാ​റിയിട്ടുള്ളത്. 2022ൽ 46,204 ടൂറിസ്റ്റ് വിസകളും ഇത്തരത്തിൽ തൊഴിൽ വിസകളായി മാറി. ​ഈ വ​ർ​ഷം ജൂ​ൺ​വ​രെ 8598 വി​സ​ക​ളാ​ണ് തൊ​ഴി​ൽ​വി​സ​യാ​ക്കി​യ​ത്.

പ്ര​വാ​സി തൊ​ഴി​ൽ ​ന​യ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക, എ​ൽ.​എം.​ആ​ർ.​എ വെ​ബ്‌​സൈ​റ്റി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി ജോ​ബ് സെ​ർ​ച്ച് സെ​ക്ഷ​ൻ ആ​രം​ഭി​ക്കു​ക, എ​ല്ലാ ജോ​ലി​ക​ളും പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. എ​ൽ.​എം.​ആ​ർ.​എ മൂ​ന്ന് മാ​സം കൂ​ടു​മ്പോ​ൾ ബോ​ർ​ഡി​ന് ഇത് സംബന്ധിച്ച റിപ്പോ​ർ​ട്ട് ന​ൽ​ക​ണം. മാത്രമല്ല, ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്കു​ക​ൾ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കുകയും ചെയ്യണം. കൂടാതെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തിന്റെ ഭാഗമായി കൃ​ത്യ​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്നും 2006ലെ ​ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...