കണ്ണൂർ വിമാനത്താവളത്തോട് അവഗണന, ബഹ്റൈന്‍ പ്രതിഭ നിവേദനം നൽകി 

Date:

Share post:

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈൻ പ്രതിഭ. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂര്‍ വിമാനത്താവളത്തോടുള്ള ഈ അവഗണന അവസാനിപ്പിക്കാന്‍ അവർ നിവേദനം നല്‍കി. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈര്‍ കണ്ണൂര്‍ രാജ്യസഭാ എംപി ഡോ വി ശിവദാസനാണ് നിവേദനം കൈമാറിയത്.

മലബാര്‍ മേഖലയിലെയും, കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമാണ് കണ്ണൂർ വിമാനത്താവളം. കൂടാതെ ഒരു മണിക്കൂറില്‍ രണ്ടായിരം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളം കൂടിയാണിത്. അതേസമയം കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാത്ത കേന്ദ്ര സമീപനം മൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത് ഈ യാത്രക്കാരാണ്.

ഇക്കാര്യത്തിൽ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാക്കുകയും പ്രവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണുകയും ചെയ്യണമെന്ന് ബഹ്റൈന്‍ പ്രതിഭ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അഴീക്കോട് എംഎല്‍എ കെവി സുമേഷ്, പ്രതിഭ മുന്‍ രക്ഷാധികാരി സമിതിഅംഗം എന്‍ ഗോവിന്ദന്‍, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് തുടങ്ങിയ തദ്ദേശ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ബഹ്റൈന്‍ പ്രവാസികളും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...