ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തി ബഹ്‌റൈൻ. 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് (എംഎൻഇ) ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്സ് (ഡിഎംടിടി) ഏർപ്പെടുത്തുന്നതായാണ് അധികൃതർ പ്രഖ്യാപിച്ചത്.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ്ഡ് ഡെവലപ്‌മെൻ്റ് (ഒഇസിഡി) മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ നികുതി ഏർപ്പെടുത്തിയത്. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 15 ശതമാനം നികുതി ബഹുരാഷ്ട്ര സംരംഭങ്ങൾ നൽകേണ്ടി വരും. അതുവഴി രാജ്യത്തിൻ്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.