ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി, പ്രത്യേകം ആപ്പുകളുമായി ബഹ്‌റൈൻ സർക്കാർ 

Date:

Share post:

ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കാൻ ഒരുങ്ങി ബഹ്‌റൈൻ. ഡ്രോണുകൾ വാങ്ങുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണിത്. കൂടാതെ രാജ്യത്ത് വെബ് അധിഷ്‌ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചതായും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ (യുഎവി) റജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഡ്രോൺ സേവനങ്ങൾക്ക്‌ നൽകുന്ന അംഗീകാരവും നടപടി ക്രമങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഏവിയേഷൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡയറക്ടറേറ്റിനെയും എയറോനോട്ടിക്കൽ ലൈസൻസ് ഡയറക്ടറേറ്റിനെയും സഹായിക്കുന്ന രീതിയിൽ ഒരു വെബ് അധിഷ്ഠിത ഡ്രോൺ ഹബ് സിസ്റ്റം ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനോടകം തന്നെ താല്പര്യവും കഴിവുമുള്ള ഡെവലപർമാരെ ക്ഷണിച്ചുകൊണ്ട് ടെൻഡർ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഒരു പൊതു പോർട്ടലും സർക്കാർ പോർട്ടലും ഉൾക്കൊള്ളുന്ന ദ്വിതല സംവിധാനമാണ് ഈ സംവിധാനത്തിൽ ആവിഷ്കരിക്കുന്നത്.

അതേസമയം പബ്ലിക് പോർട്ടൽ ഉപയോക്താക്കൾക്ക് അവരുടെ ഡ്രോൺ രജിസ്ട്രേഷൻ സമർപ്പിക്കാനുള്ള അവസരവും ലഭ്യമാകും. കൂടാതെ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് ആക്സസ് ചെയ്യാവുന്ന രീതിയിൽ അനുബന്ധ മൊബൈൽ ആപ്പും ഉണ്ടായിരിക്കും. ഇതുവഴി ഡ്രോൺ ഉപയോഗിക്കുന്നവരെ സർക്കാർ സംവിധാനത്തിലൂടെ നിരീക്ഷിക്കാനും ഇത് സഹായിക്കും. അതായത് ഓരോ വ്യക്തികൾക്കുമായി ഡ്രോണുകൾ കൈവശം വയ്ക്കാനുള്ള അനുമതി നൽകുമ്പോൾ തന്നെ അവർ അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തുന്ന തരത്തിലാണ് സംരംഭം രൂപകൽപന ചെയ്യുന്നത്. എല്ലാ തരം ഡ്രോണുകളും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്‌റൈൻ സിവിൽ ഏവിയേഷൻ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്.

മൂന്നു വർഷത്തേയ്ക്ക് ആയിരിക്കും ഡ്രോണുകൾ കൈവശം വയ്ക്കാനുള്ള അനുമതി നൽകുക. ഒരു വിമാനത്താവളത്തിന്റെ അഞ്ച് മൈൽ ചുറ്റളവിനുള്ളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കരുത് എന്നും എല്ലായ്പ്പോഴും ഓപറേറ്ററുടെ നിയന്ത്രണത്തിലും സുരക്ഷയിലും ഉണ്ടാകണമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ജനവാസം അധികമുള്ള പ്രദേശങ്ങളിലോ കൂടുതൽ ഉയരത്തിലോ ഡ്രോണുകൾ പറപ്പിക്കാൻ പാടില്ലെന്നും നിയമ വ്യവസ്‌ഥയിൽ ഉണ്ട്. അതേസമയം സർക്കാർ നിയന്ത്രണത്തിൽ ആണെങ്കിൽ കൂടി ഡ്രോണുകൾക്ക് അനുമതി ലഭിക്കുമെന്ന വാർത്ത ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് എന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...