വയനാട് ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ഇന്ത്യയ്ക്കും ദുരന്തബാധിതർക്കും അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ. ദുരന്തത്തിൽ അങ്ങേയറ്റം സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.
ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനങ്ങൾ അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം വ്യക്തമാക്കി.