ടൂറിസം മേഖലയിൽ അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷനുമായി സഹകരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ 

Date:

Share post:

ടൂറിസം മേഖലയിൽ അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷനുമായി സഹകരിക്കാൻ ഒരുങ്ങി ബഹ്റൈൻ. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ റിയാദിൽ ലോക ടൂറിസം ദിനാചരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി സൗറാബ് പോളോലികാഷ്ഫിലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ സാധ്യതകൾ മന്ത്രി തേടിയത്.

ടൂറിസം ദിനവുമായി ബന്ധപ്പെട്ട് ‘ടൂറിസവും ഗ്രീൻ ഇൻവെസ്റ്റ്മെന്‍റും’ എന്ന പ്രമേയത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന പരിപാടികളാണ് റിയാദിൽ നടന്നത്. 120 രാഷ്ട്രങ്ങളിൽ നിന്നും ടൂറിസം മേഖലയിലെ പ്രമുഖരും അധികൃതരും പരിപാടിയിൽ പങ്കാളികളായി. ടൂറിസം മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു.

അതേസമയം ടൂറിസം മേഖലയിൽ മൽസരാധിഷ്ഠിധ മാർക്കറ്റ് ഉണ്ടാകണമെന്നാണ് ബഹ്റൈൻ ആഗ്രഹിക്കുന്നത്. മാത്രമല്ല, രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ ടൂറിസം മേഖല വഹിക്കുന്ന പങ്കും സുപ്രധാനമാണ്. സാംസ്കാരികമായ ആദാന പ്രദാനങ്ങൾക്കും ടൂറിസം വലിയ അളവിൽ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ബഹ്റൈനുമായി ടൂറിസം മേഖലയിൽ സഹകരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി സൗറാബ് പോളോലികാഷ്ഫിലിയും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...