റെക്കോഡ് മഴ പെയ്തുണ്ടായ വെള്ളപൊക്കത്തിൽ ദുബായിലെയും ഷാർജയിലെയും ഒട്ടുമിക്ക ആളുകളുടെ വാഹനമാണ് കേടായത്. ഇനിയുള്ള ദിവസങ്ങളിൽ വാഹനം നന്നാക്കിയെടുക്കുക എന്നലക്ഷ്യമാണ് ഈ ജനതയ്ക്കുള്ളത്.
ഓഫീസിൽ പോകാനായി സ്വകാര്യവാഹനം ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെ കൂടുതൽ പേരും പൊതുഗതാഗതത്തെ ആശ്രയിക്കാൻ തുടങ്ങി. പിന്നാലെ ദുബായ്മെട്രോയിൽ കഴിഞ്ഞ ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും ഈ തിരക്ക് അനുഭവപ്പെടും. അതിനാൽ തന്നെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർടിഎ രംഗത്തെത്തി.
യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും തിരക്കേറുന്ന സമയങ്ങളിലെ യാത്രകൾ പരാമാവധി ഒഴിവാക്കി യാത്രാതിരക്ക് കുറയ്ക്കണമെന്നും ആർടിഎ യാത്രക്കാർക്ക് നിർദ്ദേശം നൽകി.