ഓസ്‌ട്രേലിയൻ വനിതകളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവം, ഖത്തർ എയർവേയ്‌സിനെതിരായ കേസ് കോടതി തള്ളി 

Date:

Share post:

ഓസ്‌ട്രേലിയൻ വനിതകളെ ദേഹപരിശോധന നടത്തിയ സംഭവത്തിൽ ഖത്തർ എയർവേയ്‌സിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കോടതി തള്ളി. ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയുടേതാണ് വിധി. എന്നാൽ എയർപോർട്ടിൻ്റെ നടത്തിപ്പുകാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള അവകാശവാദം ഭേദഗതി ചെയ്യാൻ കഴിയുമെന്ന് ഫെഡറൽ കോടതി ജസ്റ്റിസ് ജോൺ ഹാലി വ്യക്തമാക്കി. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു ഓസ്‌ട്രേലിയൻ വനിതകളെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കിയത്.

2020 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ദോഹ എയർപോർട്ടിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന്, കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിൽ നിന്നും 13 ഓസ്‌ട്രേലിയൻ വനിതകളെ പുറത്തിറക്കി ദേഹപരിശോധന നടത്തിയത്. എന്നാൽ, നടപടി വിവാദമായതിനെ തുടർന്ന് ഖത്തറിലെ അധികൃതർ വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അതേസമയം, ഈ തീരുമാനത്തിൽ തൃപ്തി വരാതെയാണ് ഓസ്‌ട്രേലിയൻ വനിതകൾ നഷ്ടപരിഹാരത്തിന് വേണ്ടി അവരുടെ രാജ്യത്തെ കോടതിയെ സമീപിച്ചത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഖത്തർ എയർവേയ്‌സും കോടതിയിൽ വാദിച്ചു. ഖത്തർ എയർവേസിലെയോ വിമാനത്താവള മാനേജ്‌മെന്റിന്റെയോ ജീവനക്കാരായിരുന്നില്ല പരിശോധന നടത്തിയത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊലീസ് ഉദ്യോഗസ്ഥരാണ് വനിതകളെ പരിശോധിച്ചതെന്നും ഖത്തർ എയർവേസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...