എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്രപരമായ പറക്കലിന് മുന്നോടിയായി ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തി. അതേസമയം നേരത്തേ നിശ്ചയിച്ച വിക്ഷേപണത്തീയതിയിൽ മാറ്റം വരുത്തിയെന്നും റിപ്പോർട്ടുകൺ. ഒരു ദിവസം വൈകി ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 10.45 നാണ് സുൽത്താൻ അൽ നെയാദയും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിക്കുക.
ബഹാാരകാശനിലയത്തിൽ ആറ് മാസത്തെ ദൌത്യമാണ് സംഘത്തിനുളളത്.ഇതോടെ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ യുഎഇ സഞ്ചാരിയാകും 42 കാരനായ ഡോ അൽ നെയാദി.2018 മുതൽ യാത്രയ്ക്കുളള തയ്യാറെടുപ്പിലായിരുന്നു സുൽത്താൻ അൽ നെയാദി. കഴിഞ്ഞ ദിവസമാണ് അസവാനവട്ട പരിശീലനവും പൂർത്തിയാക്കി യാത്രയ്ക്ക് തയ്യാറെടുത്തത്.
അതേസമയം അൽ നെയാദിയും ഒപ്പമുളള മൂന്ന് സംഘാംഗങ്ങളും ടെക്സാസിലെ ഹൂസ്റ്റണിൽ സംഗമിച്ചു.ചടങ്ങിനിടെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ പറന്നുയരാൻ തയ്യാറെടുക്കുന്നതിൻറെ ആവേശം ബഹിരാകാശ യാത്രികർ പങ്കുവച്ചു. സ്വപ്ന സഞ്ചാരം യാഥാർത്ഥ്യമാകുന്നതിൻ്റെ സന്തോഷത്തിലാണ് സംഘം. ദൗത്യത്തിനായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും അൽ നയാദിയും സംഘവും നന്ദി അറിയിച്ചു.