കുവൈത്തിൽ അനധികൃതമായി ഡീസൽ വിൽപ്പന നടത്തിയ പ്രവാസികൾ പിടിയിൽ. സബ്സിഡി ഡീസൽ അനധികൃതമായി വിതരണം ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായവർ ഏഷ്യക്കാരാണെന്ന് അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പിടിയിലായ പ്രവാസികളെ തുടർനിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
രാജ്യത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ അനധികൃതമായ വിൽപ്പന വ്യാപകമായ സാഹചര്യത്തിൽ ശക്തമായ പരിശോധനമായാണ് അധികൃതർ നടത്തിവരുന്നത്. കഴിഞ്ഞ ദിവസം വഫ മേഖലയിൽ നടത്തിയ റെയ്ഡിലും ഡീസൽ വിൽപ്പന നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.