അർജുന് വേണ്ടി 14-ാം ദിനം; തൃശൂരിൽ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാൻ ശ്രമം, നാവിക സേനാം​ഗങ്ങൾ മടങ്ങി

Date:

Share post:

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ 14-ാം ദിവസത്തിലേയ്ക്ക് കടന്നു. പുഴയിലെ അടിയൊഴുക്കിനേത്തുടർന്ന് മുങ്ങൽ വിദ​ഗ്ധർക്ക് തിരച്ചിൽ നടത്താൻ സാധിക്കാത്തതിനാൽ തിരച്ചിലിനായി തൃശ്ശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരിൽ നിന്നുള്ള സംഘം അങ്കോലയിലേക്ക് തിരിച്ചിട്ടുണ്ട്.

യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കർണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധന നടത്തിയ ശേഷം അനുകൂലമാണെങ്കിൽ ഡ്രഡ്‌ജർ കൊണ്ടുപോകാനാണ് തീരുമാനം. കുത്തൊഴുക്കിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന പരിശോധന നടത്താനാണ് വിദഗ്‌ധർ പോകുന്നത്. വെള്ളത്തിന് മുകളിൽ നിന്നുകൊണ്ട് മണ്ണുമാറ്റുന്ന സംവിധാനമാണ് ഡ്രഡ്‌ജർ.

നിലവിൽ പുഴയുടെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. മഴയും മാറിനിൽക്കുകയാണ്. എന്നാൽ, പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴും നിലവിലുള്ളത്. ഒഴുക്ക് അനുകൂലമായില്ലെങ്കിൽ ഇത് ഷിരൂരിൽ എത്തിച്ചാലും ഉപയോഗിക്കാൻ സാധിക്കില്ലെന്നതാണ് മറ്റൊരു വസ്തുത.

അതേസമയം, എൻ.ഡി.ആർ.എഫിൻ്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തു നിന്ന് മടങ്ങി. അർജുന് വേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോൾ ഷിരൂരിൽ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികളാണ് ഇവിടെ പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...