അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ. വനംവകുപ്പ് വാച്ചർമാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണെന്നും അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ ഇറക്കി വിട്ട അരിക്കൊമ്പൻ സ്ഥലത്ത് നിന്നും ഒമ്പത് കിലോമീറ്റർ ദൂരത്തിനുള്ളിലാണ് ഉളളതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അരിക്കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തന്നെയാണുള്ളത്.
ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് അരികൊമ്പൻ പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിനായി ചിന്നക്കനാലിൽ എത്തിയ നാല് കുങ്കി ആനകൾ ഇന്ന് മുതൽ മടങ്ങിയേക്കും.