അറബ് യുവാക്കൾക്കിടയില്‍ യുഎഇ മികച്ച താമസകേന്ദ്രമെന്ന് സര്‍വ്വെ. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പബ്ലിക് റിലേഷൻസ് ഏജൻസിയായ അസ്ദ ബിസിഡബ്ലു തയ്യാറാക്കിയ വാർഷിക സർവേ റിപ്പോര്‍ട്ടിലാക്ക് യുഎഇ മുന്നിലെത്തിയത്.
17 രാജ്യങ്ങളിലായി 3,400 അറബ് യുവാക്കളുമായി മുഖാമുഖം നടത്തിയ അഭിമുഖത്തിലാണ് കണ്ടെത്തൽ.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേരും യുഎഇ മിക ച്ച താമസഇടയമാണെന്ന് അറബ് യൂത്ത് സര്‍വ്വെ അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച തൊഴിലവസരങ്ങൾ, വിദ്യാഭ്യാസ നിലവാരം, പ്രദേശത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും സംരക്ഷണം തുടങ്ങിയവയാണ് ഏറ്റവും പ്രധാനമെന്ന് അറബ് യുവാക്കൾ പറയുന്നു.
എല്ലാ മേഖലയിലും യുഎഇ മികച്ച പ്രകടനം നടത്തുന്നതായും യുവാക്കൾ വിലയിരുത്തി. മികച്ച സമ്പദ്‌വ്യവസ്ഥ, സുരക്ഷ, വലിയ ശമ്പള പാക്കേജുകൾ, അവസരങ്ങളുടെ ശ്രേണി, ഫലപ്രദമായ നേതൃത്വം എന്നിവയും യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായകമായി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ യുഎഇ സര്‍ക്കാര്‍ സ്വീകരിച്ച നടപടികൾ , വിസ പരിഷ്കാരങ്ങൾ എന്നിവ ശ്രദ്ധേയമാണെന്നും യുവാക്കൾ വിലയിരുത്തി.
അമേരിക്കയും കാനഡയുമാണ് യുഎഇയിക്ക് പിന്നില്‍ എത്തിയ രാജ്യങ്ങൾ. 24 ശതമാനം പേര്‍ അമേരിക്കയെ പിന്തുണച്ചപ്പോൾ 21 ശതമാനം പേര്‍ കാനഡ മികച്ച താമസകേന്ദ്രമാണെന്ന് അഭിപ്രായപ്പെട്ടു. 15 ശതമാനം ആളുകൾ ഫ്രാൻസിനും ജർമ്മനിയ്ക്കും പിന്തുണ നല്‍കി..
മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും അമ്പത് നഗരങ്ങളിലെ യുവാക്കളില്‍ നിന്നാണ് വിവരം ശേഖരിച്ചത്. അതേസമയം18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾ സ്വന്തം രാജ്യങ്ങൾ യുഎഇയെ മാതൃകയാക്കണമെന്നും വെളിപ്പെടുത്തി.