33 ആമ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടി, ബഹ്‌റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അവധി പ്രഖ്യാപിച്ചു 

Date:

Share post:

33ആമത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ബഹ്‌റൈൻ. ഉച്ചകോടിയുടെ ഭാഗമായി വലിയ രീതിയിലുള്ള ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ് ബഹ്‌റൈൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. മെയ് 15,16 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കുന്ന സാഹചര്യമായത്കൊണ്ട് തന്നെ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശി​ച്ചിട്ടുണ്ട്. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഈ ​ദി​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നടത്താനും നിർദേശമുണ്ട്.​ എന്നാൽ അവധി നൽകുന്ന ദിവസങ്ങളിൽനടക്കേണ്ടിയിരുന്ന ക്ലാസുകൾ മറ്റ്​ ദി​വ​സ​ങ്ങ​ളി​ലേക്ക് മാറ്റാനും പ​ഠ​നം ന​ട​ത്താ​നു​മുള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യാ​നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ണ്ടെ​ങ്കി​ൽ അ​തി​ന്​ മു​ട​ക്കം വ​രാ​തി​രി​ക്കാ​ൻ ​ശ്ര​ദ്ധി​ക്ക​ണം. കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും ര​ണ്ട്​ ദി​വ​സം അ​വ​ധിയായിരിക്കും. ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യ്ക്കും​ ര​ണ്ട്​ ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു

അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്....

12 നിലകളിലായി 400 വാഹനങ്ങൾ പാർക്ക് ചെയ്യാം; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

മദീനയിൽ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ...

ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; എറണാകുളം സ്വദേശിയായ യുവാവ് മരണപ്പെട്ടു

ദുബായിൽ ഹൃദയാഘാതം മൂലം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരണപ്പെട്ടത്. ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് വൈശാഖിന്...