അറബ് പാർലമെന്റിന്റെ ‘ലീഡർഷിപ്പ് അവാർഡ്’ നേട്ടത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അറബ് രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താൻ സുൽത്താൻ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അറബ് പാർലമെന്റിന്റെ ആദരവ്.
സുൽത്താനെ പ്രതിനിധീകരിച്ചുകൊണ്ട് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് അവാർഡ് ഏറ്റുവാങ്ങി. അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്മാൻ അൽ അസൂമിയും പ്രതിനിധി സംഘവും ഓഫിസിലെത്തിയാണ് പുരസ്കാരം കൈമാറിയത്. അവാർഡ് ദാന ചടങ്ങിൽ ശൂറ കൗൺസിൽ സ്പീക്കർ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി, അറബ് പാർലമെന്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഒമാന് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണിത്.