ജബൽ അലി തുറമുഖത്ത് കണ്ടെയ്‌നർ കപ്പലിലുണ്ടായ സ്‌ഫോടനത്തിന് കാരണക്കാരായ അഞ്ച് പേർക്കെതിരെയുളള ശിക്ഷ ശരിവെച്ച് ദുബായ് അപ്പീല്‍ കോടതി. ഒരു മാസത്തെ തടവും 100,000 ദിർഹം പിഴയുമാണ് അപ്പീല്‍ കോടിതി ശരിവെച്ചത്. കഴിഞ്ഞ നവംബർ 14നായിരുന്നു കുറ്റക്കാരെ കോടതി തടവിന് വിധിച്ചത്.
ഓർഗാനിക് പെറോക്സൈഡ് ടൈപ്പ് സിയുടെ കണ്ടെയ്നറുകൾ കപ്പലിൽ കയറ്റിയപ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ അവഗണിച്ചാണ് അപകടത്തിന് കാരണം. കപ്പലിന്റെ 42 കാരനായ ഇന്ത്യൻ ക്യാപ്റ്റനും നാല് പാക്കിസ്ഥാൻ ഉടമകളും ഷിപ്പിംഗ്, മറൈൻ, ട്രേഡിംഗ്, കാർഗോ കമ്പനികളുടെ പ്രതിനിധികളും കുറ്റക്കാരാണെന്ന് ദുബായ് മിസ് ഡിമെനർ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
വിധിക്കെതിരെ പ്രതികൾ നല്‍കുകയും വിഷയം കൂടുതൽ അന്വേഷിക്കാൻ ഒരു സമുദ്ര വിദഗ്ധനെ നിയമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കോടതി ആവശ്യം നിരസിച്ച് ശിക്ഷ ശിരവയ്ക്കുകയായിരുന്നു. ശക്തമായ സൂര്യപ്രകാശവും ഉയർന്ന താപനിലയും കണക്കിലെടുക്കാതെ ചരുക്കുനീക്കം നടത്തിയതാണ് വന്‍ സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായത്. 2021 ജൂലൈ 7-നായിരുന്നു അപകടം.