വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ് ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് 3.27 നായിരുന്നു സംഭവം ഉണ്ടായത്. സ്ഥലത്ത് ആർ.പി.എഫും പൊലീസും പരിശോധന നടത്തുകയാണ്.
കണ്ണൂർ വളപട്ടണത് വെച്ചാണ് കല്ലേറുണ്ടായത് എന്നാണ് റിപ്പോർട്ട്. കല്ലേറിൽ ജനൽ ചില്ലിന് പൊട്ടലുണ്ട്. നേരത്തെയും മലപ്പുറം തിരൂരിൽ നിന്ന് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
കാസർകോട് – തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. മെയ് ഒന്നാം തിയതിയായിരുന്നു സംഭവം. ഏപ്രിൽ 25 നായിരുന്നു വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്.