ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. ഇത് കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. എക്സിലെ പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രക്ക് കണ്ടെത്തിയ ഭാഗത്ത് നാവിക ഡീപ് ഡൈവർമാർ ഉടൻ നങ്കൂരമിടാൻ ശ്രമിക്കും. ലോംഗ് ആം ബൂമർ എക്സ്കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അധിഷ്ഠിത ഇൻ്റലിജൻ്റ് അണ്ടർ ഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
അർജുനായുള്ള തിരച്ചിൽ 9-ാം ദിവസം പുരോഗമിക്കവേയാണ് നിർണായക കണ്ടെത്തൽ. കണ്ടെത്തിയ വാഹനം അർജുന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും കാർവാർ എസ്പിയും വ്യക്തമാക്കി.
Update on operation at Shiroor landslide.
One truck has been definitively located in the water and that the naval deep divers will attempt anchoring shortly.
The long arm boomer excavator will be used to dredge the river.
Advanced drone based Intelligent Underground Buried…— Krishna Byre Gowda (@krishnabgowda) July 24, 2024