സ്വപ്‌നങ്ങൾ ബാക്കിയാക്കി അനസ് യാത്രയായി

Date:

Share post:

ലോകത്തിലാദ്യമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സ്കേറ്റിങ് ബോർഡിലൂടെ സഞ്ചരിച്ച് കീഴടക്കണമെന്ന സ്വപ്നം കയ്യെത്തും ദൂരത്തു ബാക്കിയാക്കി അനസ് ലോകത്തോട് വിടപറഞ്ഞു.

പെട്ടന്നൊരു ദിവസം മനസ്സിൽ തോന്നിയ യാത്ര, ജനങ്ങൾക്കിടയിൽ സ്കേറ്റിങിനെ പറ്റി അവബോധമുണ്ടാക്കുക എന്ന ലക്ഷ്യം മനസ്സിലുദിച്ചു. രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമെറ്റും സ്കേറ്റിംങ് ബോർഡും മാത്രമേ കയ്യിൽ കരുതിയുള്ളു. ബാഗിന്റെ ഭാരം യാത്രയെ ബാധിക്കാതിരിക്കാൻ ഒരു കുപ്പി വെള്ളം പോലും അനസ് കരുതിയിരുന്നില്ല. ലക്ഷ്യം അത്ര കണ്ട് പ്രാധാന്യമർഹിക്കുന്നതായിരുന്നു അനസിന് .

3,800 കിലോമീറ്റർ ആണ് കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക്. രണ്ടു മാസം കൊണ്ട് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്ന് കണക്കുകൂട്ടി ദിവസവും 100 കിലോമീറ്റർ യാത്ര ചെയ്യാൻ തുടങ്ങി. കൂടുതൽ നേരം സ്കേറ്റിംങ് ബോർഡിലുള്ള യാത്ര ആരോഗ്യത്തിന് പ്രശ്നമാണെന്ന് പലരും പറഞ്ഞപ്പോൾ ദിവസം 30 കിലോമീറ്റർ ആയി യാത്ര ചുരുക്കി. 2022 മെയ് 29 ന് കന്യാകുമാരിയിൽ നിന്നുമാണ് അനസ് യാത്രയാരംഭിച്ചത്. മധുര, ബംഗളുരു, ഹൈദരാബാദ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സഥലങ്ങൾ പിന്നിട്ട് ലക്ഷ്യത്തിലെത്താൻ കുറച്ച് ദിവസങ്ങൾക്കൂടി ബാക്കി നിൽക്കെയാണ് ട്രക്കിന്റെ രൂപത്തിൽ അനസിനെ തേടി മരണമെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ഹരിയാനയിലെ പഞ്ചഗുളയിൽ വച്ചായിരുന്നു അപകടം. മൃതദേഹം ഹരിയനയിലെ കൽക്ക ആശുപത്രി മോർച്ചറിയിൽ, നിയനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ അനസ് തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലും ബീഹാറിലെ സ്വകാര്യ സ്കൂളിലും ജോലി ചെയ്തിരുന്നു. മൂന്ന് വർഷമായി അനസ് സ്കേറ്റിംങ് പഠിക്കാൻ തുടങ്ങിയിട്ട്. അതും സ്വന്തമായി തന്നെ, ഒരു വർഷമെടുത്തു സ്കേറ്റിംങ് ബോർഡിൽ ബാലൻസ് ചെയ്തു നിൽക്കാൻ മാത്രം. യാത്ര തുടങ്ങുമ്പോഴും അവസാന നിമിഷങ്ങളിൽ ഹരിയാനയിൽ എത്തിയപ്പോഴുമൊക്കെയുള്ള വീഡിയോ അനസ് സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയും പങ്കു വച്ചിരുന്നു. അതെല്ലാം വേദനയോടെയാണ് ഇന്ന് ആളുകൾ കാണുന്നത്.

തിരുവനന്തപുറം വെഞ്ഞാറമൂട്, പുല്ലാംപാറ പ്രവാസിയായ അലിയാർകുഞ്ഞിന്റെയും ഷൈലബീവിയുടെയും മകനാണ് 31 കാരനായ അനസ് ഹജാസ്. അജിംഷാ, സുമയ്യ എന്നീ സഹോദരങ്ങളും അടങ്ങുന്നതാണ് അനസിന്റെ കുടുംബം.

ഒരു ദിവസം കൊണ്ട് ചിന്തിച് തുടങ്ങിയ യാത്ര, ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞ ട്രക്ക് അപകടം. ഇല്ലാതായത് അനസ് എന്ന ചെറുപ്പക്കാരന്റെ സ്വപ്നം മാത്രമല്ല, ഒരുപാടുപേർക്ക് പ്രചോദനമകാൻ സാധ്യതയുണ്ടായിരുന്ന ലക്ഷ്യം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...