ഷാർജയിൽ കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെ ഓട്ടിസം ബാധിച്ച 18 വയസ്സുകാരനെ കാണാതായി

Date:

Share post:

ഷാർജയിൽ ഓട്ടിസം ബാധിച്ച മലയാളിയെ കാണാതായി.ഫെലിക്സ് ജെബി എന്ന 18 വയസുകാരനെയാണ് കാണാതായത്. മാതാപിതാക്കൾ ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്‌ച ഷാർജ സിറ്റി സെന്ററിന് പിന്നിൽ നിന്ന് രാത്രി 8.45 നാണ് ഫെലിക്സിനെ കാണാതായത്. പച്ച പുൾഓവറും പച്ച ഷോർട്ട്സും ചുവന്ന ടീ ഷർട്ടും ആണ് കാണാതാവുന്ന സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം.

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിറ്റി സെന്ററിൽ ഷോപ്പിംഗ് നടത്തുകയായിരുന്നു ഫെലിക്സ്. ഇന്നലെ രാത്രി മുതൽ സിറ്റി സെന്റർ പരിസരത്ത് മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. കൂടാതെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പോസ്റ്ററുകളിലും കാണാതായ ആൺകുട്ടിയുടെ ചിത്രം കുടുംബം പങ്കുവെച്ചിട്ടുണ്ട്. ഷാർജ പോലീസും തിരച്ചിൽ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...