കുവൈറ്റ് അമീർ ഷെയ്ഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെത്തി. കുവൈറ്റ് അമീറായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്. റിയാദിലെത്തിയ അമീറിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.
സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടുള്ള സ്നേഹവും ആദരവും പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. കൂടാതെ പ്രാദേശിക അന്തർദേശീയ തലങ്ങളിലെയും രാജ്യത്തിന്റെ നിലപാടിനെയും സന്ദർശനം പ്രതിഫലിപ്പിക്കുന്നു. കൂടാതെ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുവായി ആശങ്ക ഉളവാക്കുന്ന വിഷയങ്ങളെക്കുറിച്ചും സൗദി ഭരണകൂട നേതൃത്വവുമായുള്ള ആശയവിനിമയവും കൂടിയാലോചനയും വർധിപ്പിക്കാനുള്ള കുവൈറ്റ് അമീറിന്റെ താൽപ്പര്യവുമാണ് സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യം.
സൗദി-കുവൈറ്റ് ബന്ധങ്ങൾക്ക്130 വർഷത്തിലേറെ പഴക്കമുണ്ട്.സാഹോദര്യത്തിലും ഐക്യത്തിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വേറിട്ടുനിൽക്കുന്നതാണ്. ഇരു രാജ്യങ്ങളും ബന്ധം വികസിപ്പിക്കുന്നതിനായി വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തിന്റെ വശങ്ങൾ വർധിപ്പിക്കുകയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.