ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സ്വകാര്യഭാ​ഗങ്ങളിൽ മുറിവ്, കല്ലുകൊണ്ട് തലയ്ക്കിടിച്ചതായും ഇൻക്വസ്റ്റ് റിപ്പോർട്ട്

Date:

Share post:

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ പ്രതിയായ അഷ്ഫാഖ് അസ്ലം എന്ന ബിഹാർ സ്വദേശി ആലുവ മാർക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നുപോയിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. മാർക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പ്രതി പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുറിവുണ്ടെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തി. കല്ലുകൊണ്ട് അടിച്ചാകാം കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിടുകയും കൂടാതെ മൂന്ന് കല്ലുകളും ഇതിനുമുകളിൽവെച്ച ശേഷമാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്.

അഷ്ഫാഖിനെയും പെൺകുട്ടിയെയും കണ്ട് ചിലർ കാര്യം തിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. കുട്ടിയുടെ കയ്യിൽ മിഠായിയും ഉണ്ടായിരുന്നു. മദ്യപിക്കാൻ പോവുകയാണെന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾക്ക് പിന്നാലെ മറ്റ് നാല് പേരും എത്തിയിരുന്നതായും മദ്യപസംഘമായതിനാൽ പിന്നീട് ശ്രദ്ധിച്ചില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

പ്രതി അഷ്ഫാഖ് അസ്ലമിനെ മൃതദേഹം കണ്ടെത്തിയ ആലുവ മാർക്കറ്റിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ മാർക്കറ്റിലെത്തിച്ചപ്പോൾ വൻപ്രതിഷേധമാണ് ജനങ്ങളുടെ ഇടയിൽ നിന്നും ഉയർന്നത്. രോഷാകുലരായ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും പോലീസ് ജീപ്പ് വളഞ്ഞു. പ്രതിയെ തങ്ങൾക്ക് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞായിരുന്നു നാട്ടുകാർ പോലീസ് വാഹനത്തിന് മുന്നിൽ തടിച്ചുകൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതലാണ് കുട്ടിയെ കാണാതായത്. ഇവരുടെ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചിരുന്ന ബീഹാർ സ്വദേശിയായ അസ്ഫാക് ആലം എന്നയാള്‍ക്കൊപ്പം ചാന്ദ്നി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അസ്ഫാകിനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...