ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. 35 ദിവസത്തിന് ശേഷമാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കുട്ടിയെ കൊന്നത് ലൈംഗിക പീഡനത്തിന് ശേഷം തെളിവ് നശിപ്പിക്കാനെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ പ്രതി അസഫാക് ആലത്തിനെതിരെ പോക്സോ ഉൾപ്പെടെ 9 കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ 11.30ഓടെ എറണാകുളം പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അന്വേഷണ സംഘം പൂർത്തിയാക്കി.
കഴിഞ്ഞ ജൂലൈ 28നാണ് അഞ്ച് വയസുകാരിയെ ആലുവ മാർക്കറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ശേഷം കുട്ടിയെ കൊല ചെയ്ത് അലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അസഫാക് ആലത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിക്കെതിരെ കൊലപാതകം, പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമുള്ള കേസുകളും ഉൾപ്പെടെ 9 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.